---
title: "ബാലികയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 113 വർഷം തടവും, മൂന്നേകാൽ ലക്ഷം പിഴയും"
english_title: "Stepfather sentenced to 113 years in prison and fined Rs 3.25 lakh for raping minor girl"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345264/Stepfather sentenced to 113 years in prison and fined Rs 3.25 lakh for raping minor girl"
published_at: "2026-03-03T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a658687ea7c_1001132219.jpg"
keywords: []
---

# ബാലികയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 113 വർഷം തടവും, മൂന്നേകാൽ ലക്ഷം പിഴയും

> **Lead Summary:** ബാലികയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 113 വർഷം കഠിനതടവും 3,25,000 രൂപ പിഴയും വിധിച്ച് കോടതി. തൃശൂർ സ്വദേശിയായ വി.എസ്. ബബീഷിനെ യാണ് കോടതി ശിക്ഷിച്ചത്. മണിമല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ്

## Article Content

ബാലികയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 113 വർഷം കഠിനതടവും 3,25,000 രൂപ പിഴയും വിധിച്ച് കോടതി. തൃശൂർ സ്വദേശിയായ വി.എസ്. ബബീഷിനെ യാണ് കോടതി ശിക്ഷിച്ചത്. മണിമല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ്

ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജ് പി.എസ്. സൈമ ശിക്ഷ വിധിച്ചത്. അതിജീവിതയുടെ രണ്ടാനച്ഛനായ പ്രതി 12 വയസിൽ താഴെമാത്രം പ്രായമുള്ള അതിജീവിതയെ നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പിഴ ഒടുക്കാൻ പ്രതി തയാറായില്ലെങ്കിൽ ഏഴു വർഷവും ആറു മാസവും അധിക തടവ് അനുഭവിക്കണമെന്നും പിഴത്തുക അതിജീവിതയ്ക്ക് നൽകുവാനും കോടതി വിധിയിൽ പ്രസ്‌താവിച്ചു. പ്രോസിക്യൂഷ നുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. മനോജ് ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345264/Stepfather sentenced to 113 years in prison and fined Rs 3.25 lakh for raping minor girl)